പ്രൊഫ മോഹൻ കുര്യൻ സ്മാരക ക്വിസ് മത്സരം; പമ്പ ഡി ബി കോളേജ് ജേതാക്കൾ

കോട്ടയം: കോട്ടയം സിഎംഎസ് കോളജിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച 25 മത് പ്രൊഫസർ മോഹൻ കുര്യൻ സ്മാരക ഇൻറർ കോളേജ് ക്വിസ് മത്സരത്തിൽ യു വൃന്ദ, ജെ തേജസ് (ഡി ബി കോളേജ്, പമ്പ), എം ജെ സദാശിവൻ, ലിൻഡ പി ജേക്കബ് (മരിയൻ കോളേജ് കുട്ടിക്കാനം), വിഷ്ണു മനോജ്, ആന്ദ്രേ എം ദീപക് (ഐഐആർബിഎസ്, എംജി യൂണിവേഴ്സിറ്റി കാമ്പസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ട്രോഫികളും കോളേജിൽ നടന്ന പ്രൊഫസർ മോഹൻ കുര്യൻ അനുസ്മരണ സമ്മേളനത്തിൽ വിതരണം ചെയ്തു.

Hot Topics

Related Articles