ഫ്ലാറ്റില്‍ മുറിയെടുത്ത് 10 അംഗ സംഘംത്തിന്റെ ലഹരി ഉപയോഗം; വൻ ബഹളത്തെ തുടർന്ന് മുറി ഒഴിയണമെന്ന് ജീവനക്കാര്‍; പിന്നാലെ ആക്രമണം

തൃശൂർ : മമ്മിയൂരില്‍ ഫ്ലാറ്റെടുത്ത് താമസം തുടങ്ങിയ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്ക്. മമ്മിയൂരിലെ സൗപർണ്ണിക ഫ്ലാറ്റില്‍ ഇന്നലെ വൈകുന്നേരം 3:45 മണിയോടെയാണ് സംഭവമുണ്ടായത്. ഫ്ലാറ്റില്‍ മുറിയെടുത്തതിന്‌ ശേഷം ലഹരി ഉപയോഗിച്ച്‌ ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാൻ ഫ്ലാറ്റ്‌ ജീവനക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തംഗ സംഘം ആക്രമണം അഴിച്ച്‌ വിട്ടത്.

സൗപർണ്ണിക ഫ്ലാറ്റിന്റെ കെയർ ടേക്കർ ചാലിശ്ശേരി സദേശി അനുമോദ്‌, ശുചീകരണ തൊഴിലാളി ബംഗാള്‍ സ്വദേശി മഹേഷ്‌, ഗുരുവായൂർ സ്വദേശി പ്രവീണ്‍ എന്നിവർക്കാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌. ആക്രമിച്ചത്‌ ലഹരി മാഫിയയാണെന്ന് പരിക്കേറ്റവർ ആരോപിച്ചു. പരിക്കേറ്റ മൂന്ന് പേരെയും ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പ്രവീണിന്റെ പല്ല് പൊട്ടി. സംഭവത്തില്‍ ഗുരുവായൂർ ടെമ്പിള്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles