ഡിവൈഎഫ്‌ഐ , യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; പത്തനംതിട്ടയിൽ സംഘർഷാവസ്ഥ

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും, കോൺഗ്രസ് പ്രവർത്തകരും നടത്തിയ പ്രകടനം തമ്മിൽ കണ്ടുമുട്ടിയപ്പോൾ ആണ് സംഘർഷം ഉണ്ടായത്. ഡി വൈ എഫ് ഐ യുടെ പ്രകടനം സെൻട്രൽ ജംഗ്ഷനിൽ നിന്നാരംഭിച്ച് അബാൻ ജംഗ്ഷനിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ മറ്റൊരു പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

Advertisements

ഇന്ന് ഉച്ച മുതൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെ എസ് യു വിന്റ കൊടിയും കൊടിമരങ്ങളുമൊക്കെ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്താനാണ് കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടിയത് . ഇരു കൂട്ടരുടെയും പ്രകടനം ഒന്നിച്ചു കണ്ടുമുട്ടിയപ്പോൾ ആണ് സംഘർഷമുണ്ടായത്.

Hot Topics

Related Articles