നടനും ബി.ജെ.പി നേതാവുമായ രവി കിഷനെതിരെ ആരോപണവുമായി യുവനടി: രവി തൻ്റെ അച്ഛനാണ് എന്ന് നടി 

ന്യൂഡൽഹി : നടനും ബി.ജെ.പി നേതാവുമായ രവി കിഷനെതിരെ ആരോപണവുമായി യുവനടി ഷിന്നോവ. താൻ രിവികിഷന്റെ മകളാണെന്നും അത് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്നും ഷിന്നോവ പറഞ്ഞു. കഴിഞ്ഞ ദിവസം രവികിഷന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ അപർണ ഠാക്കൂറിന്റെ മകളാണ് ഷിന്നോവ.

Advertisements

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താൻ രവി കിഷന്റെ മകളാണെന്ന് ഷിന്നോവ വെളിപ്പെടുത്തിയത്. രവി കിഷനോടൊപ്പമുള്ള കുട്ടിക്കാലത്തെ തന്റെ ചിത്രവും ഷിന്നോവ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസമാണ് രവി കിഷനെതിരെ അപർണ ഠാക്കൂർ രംഗത്തെത്തിയത്. താൻ രവി കിഷന്രെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നുമാണ് ആരോപണം. തുടർന്ന് രവി കിഷന്റെ ഭാര്യ പ്രീതി ശുക്ല നല്‍കിയ പരാതിയില്‍ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്നോവയുടെ വെളിപ്പെടുത്തല്‍. ഡി.എൻ.എ ടെസ്റ്റിന് ഷിന്നോവ ബോംബെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. അപർണയ്ക്കെതിരെയുള്ള എഫ്.ഐ.ആ‍ർ റദ്ദാക്കാനും ഹർജി നല്‍കി.

അതേസമയം ആരോപണം രവി കിഷൻ നിഷേധിച്ചു. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ലൈംഗിക പീഡനത്തിന് പരാതി നല്‍കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ഇരുപത് കോടി അപർണ ആവശ്യപ്പെട്ടതായും രവി കിഷന്റെ അഭിഭാഷകർ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.