ആവേശം അതിരുകടന്ന് നൂറ് കോടിയിലേക്ക് : ഫഹദിൻ്റെ നൂറ് കോടി കടന്ന ആദ്യ ചിത്രം : റെക്കോർഡ് നേട്ടവുമായി ആവേശം

ന്യൂസ് ഡെസ്ക് : മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളില്‍ മിക്കതും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാകുന്നു. മലയാളസിനിമയ്ക്ക് തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമടക്കം ആരാധകരുണ്ടാകുന്നു.മിക്ക ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ ഇടം നേടുന്നു. ഇതൊക്കെ പോരേ മലയാളസിനിമയെ ആവോളം പ്രശംസിക്കാൻ.റിലീസ് ചെയ്ത് 11-ാം ദിനം വൈകുന്നേരത്തോ‌ടെയാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ കയറിയത്. ആദ്യമായാണ് ഒരു ഫഹദ് ഫാസില്‍ ചിത്രം നൂറുകോടിയിലേയ്ക്കെത്തുന്നത്.

കേരളത്തില്‍ നിന്നു മാത്രം ചിത്രം വാരിയത് 39 കോടിയാണ്. കർണാടകയില്‍ നിന്നും അഞ്ച് കോടി, തമിഴ്നാട്ടില്‍ നിന്നും 4.9 കോടി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് കോടി. ഇന്ത്യയില്‍ നിന്നും 51 കോടിയാണ് ചിത്രം നേടിയത്. വിദേശത്തുനിന്നും 41 കോടിയും സിനിമ വാരിക്കൂട്ടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഏഴാം സ്ഥാനം ആവേശം സ്വന്തമാക്കി. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയിരുന്നു. തുടർച്ചായി പത്ത് ദിവസവും മൂന്ന് കോടിക്കു മുകളില്‍ കളക്‌ഷനാണ് കേരളത്തില്‍ നിന്നു മാത്രം സിനിമയ്ക്കു ലഭിച്ചത്.‌

ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടി വാരിയപ്പോള്‍ ആഗോള കളക്‌ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കലക്‌ഷൻ പത്ത് കോടിയായി സിനിമ നില നിർത്തി. ഞാൻ പ്രകാശൻ ആണ് ഫഹദ് ഫാസിലിന്‍റെ ആദ്യ അൻപത് കോടി ചിത്രം.അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

Hot Topics

Related Articles