കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ
ശുചീകരണ സ്റ്റാഫ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ജനുവരി 25ന് വോക്-ഇൻ- ഇന്റർവ്യൂ നടത്തും. പി.എസ്.സി യോഗ്യതയുള്ളവർ രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ എത്തണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04828 203492, 202292.
Advertisements