എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: സംസ്ഥാനത്ത് പരക്കെ അക്രമം; തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു; മലപ്പുറത്ത് കോൺഗ്രസ് പരിപാടിയ്ക്കു നേരെ ആക്രമണം

തിരുവനന്തപുരം: പൈനാവിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ പ്രകടനങ്ങളിൽ പലയിടത്തും അക്രമം. കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കുകയും, കൊടിമരങ്ങൾ പിഴുതെറിയുകയും ചെയ്തു.

കണ്ണൂർ തളിപ്പറമ്പ് കോൺഗ്രസ് മന്ദിരം അക്രമിച്ചു. അക്രമികൾ കരിങ്കല്ലും മരകമ്പുകളും കൊണ്ട് ഓഫീസിലേക്ക് എറിഞ്ഞ് ജനൽചില്ല് തകർക്കുകയും ഓഫീസിന് സമീപത്തെ കെ.എസ്.യു കൊടിമരം പിഴുതു കൊണ്ടു പോകുകയും ചെയ്തു. അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ​ടു​ക്കി​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ല​പ്പു​റ​ത്ത് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ സം​ഘ​ർ​ഷം.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ സ്ഥലത്തിന് പു​റ​ത്താ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​വി​ടേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യ​തോ​ടെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​യി. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​ത്.

Hot Topics

Related Articles