കോട്ടയം : കൊല്ലാട് പാറക്കൽ കടവിൽ മീൻ പിടിക്കാൻ എത്തിയ ഇത്തിത്താനം സ്വദേശിയാഘാതത്തെ തുടർന്ന് വെള്ളത്തിൽ വീണു മരിച്ചു. ചങ്ങനാശേരി ഇത്തിത്താനം എസ് പി സി നമ്പർ 78ൽ ഗോപാലകൃഷ്ണനാണ് മരിച്ചത്. ആറ്റിറമ്പിലും ആറ്റിലുമായി കിടന്ന മൃതദ്ദേഹം നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് കരയ്ക്ക് എത്തിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മീൻ പിടിക്കാൻ എത്തിയ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ആറ്റിലേക്ക് വീണത്. ആറ്റിലും കരയിലും ആയി കിടന്ന ഇദ്ദേഹത്തെ കരയ്ക്ക് എത്തിക്കാൻ സാധിച്ചില്ല.
തുടർന്ന് നാട്ടുകാർ വിവരം അഗ്നി രക്ഷസേനയെ അറിയിച്ചു. സ്ഥലത്തെത്തിയ ആത്മീ രക്ഷാസേനാസംഘം നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് ഇദ്ദേഹം സ്ഥിരമായി മീൻ പിടിക്കാൻ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.