വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി; കോൺഗ്രസിന് പരാജയഭീതിയെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ. പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നെന്ന് ആരോപിച്ച കെ കെ ശൈലജ വടകരയില്‍ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യുഡിഎഫ് നിർമിതമെന്നാണ് തൻ്റെ ബോധ്യം. വ്യാജം ആണെങ്കില്‍ യുഡിഎഫ് തെളിയിക്കട്ടെ. തോല്‍വി മുന്നില്‍ കണ്ടാണ് ഇത്തരം പ്രചരണം. സൈബർ കേസുകളില്‍ അന്വേഷണം തുടരണം. വടകരയില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ വടകരയില്‍ പറഞ്ഞു. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ വിമർശിച്ചു.

Hot Topics

Related Articles