കെ കെ എസ് ദാസിന്റെ വേർപാടിൽ എസ് ഡി പി ഐ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ കവിയും ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ എസ് ദാസിന്റെ വേർപാടിൽ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചിച്ചു.  ഭൂമിയുടെ രാഷ്ട്രീയം സജീവ ചർച്ചയാക്കുന്നതിൽ അദ്ദേഹത്തിന്റെ രചനകളും സമരങ്ങളും അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ കവിതകൾ സർവകലാശാല സിലബസിൽ പോലും ഇടംപിടിച്ചു. നിരവധി ദലിത് ദാർശനിക
കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

Advertisements

ചരിത്രം തിരുത്തിയ ചരിത്രം, മാർക്സിസവും അംബേദ്കർ ചിന്തയും ,
അയ്യൻകാളി കേരള ചരിത്രത്തിൽ, ഫാഷിസം ഇറ്റലി മുതൽ ഇന്ത്യ വരെ ജാതി വ്യവസ്ഥയും സോഷ്യലിസ്റ്റ് സംസ്കാരവും, ദലിത് ദേശീയത, ഭീകര വാദയുദ്ധവും ആഗോള വത്കരണവും
തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അദ്ദേഹത്തിൻ്റെ കരുമാടിനൃത്തം എന്ന കവിത കേരളത്തിൽ വലിയ സാമൂഹിക വിസ്ഫോടനം സൃഷ്ടിച്ചിരുന്നു. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് അദ്ദേഹത്തിന്റെ ജീവിതം എന്നും പ്രചോദനമാണ്. കെ കെ എസ് ദാസ് എന്ന അതുല്യ പ്രതിഭയുടെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, കുടുംബക്കാർ, സുഹൃത്തുക്കൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുളളവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Hot Topics

Related Articles