കോട്ടയം : ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കൊറ്റനാട് കുറിച്ചിപതാലിൽ വീട്ടിൽ തങ്കമ്മ (59) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീല , ഷിജോ , അദ്വൈക് , അദ്വിക , ലിൻസി എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഒരു മണിയോടുകൂടിയാണ് അപകടമുണ്ടായത്. രാത്രി 1.30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. കാറിനുള്ളിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ പിന്നിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിയുകയായിരുന്നു. രണ്ട് പ്രായമായ സ്ത്രീകളും , ഒരു യുവതിയും ഡ്രൈവറും രണ്ട് കുട്ടികളും ആണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഒരാൾ വെന്റിലെറ്ററിലാണ്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.