എറണാകുളം: പാലാരിവട്ടത്ത് അടിപിടിക്കിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisements
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്താണിവരെ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചത് എന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.