ന്യൂസ് ഡെസ്ക് : ടി ട്വന്റി ലോകകപ്പ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.ജൂണില്‍ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റില്‍ ഏതൊക്കെ ടീമുകള്‍ സെമിഫൈനലിലെത്തും എന്നാണ് യുവരാജ് ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്. ലോക ക്രിക്കറ്റിലെ തന്നെ മികച്ച 4 ടീമുകളാവും ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തുക എന്ന യുവരാജ് കരുതുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ എന്നീ ടീമുകളെയാണ് തന്റെ സെമി ഫൈനലിസ്റ്റുകളായി യുവരാജ് തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ സമയങ്ങളില്‍ ഈ ടീമുകള്‍ നടത്തിയ വമ്ബൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് യുവരാജിന്റെ പ്രവചനം. മുൻപ് 2022 ട്വന്റി20 ലോകകപ്പ് നടന്നപ്പോള്‍ ഇന്ത്യ സെമി ഫൈനലില്‍ എത്തുകയുണ്ടായി. എന്നാല്‍ അവിടെ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റുകളുടെ വമ്ബൻ പരാജയമായിരുന്നു ഇന്ത്യയെ കാത്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസ്തുത ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെ ഫൈനലില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ടായിരുന്നു ജേതാക്കളായത്. ഇത്തവണത്തെ ലോകകപ്പിലും ഇംഗ്ലണ്ടും പാക്കിസ്ഥാനും വമ്ബൻ ശക്തികളായി മാറുമെന്നാണ് യുവരാജ് വിലയിരുത്തുന്നത്. എന്നിരുന്നാലും യുവരാജിന്റെ ഈ പ്രവചനം പലരെയും ഞെട്ടിച്ചിട്ടുണ്ട്.
ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസ് സെമി ഫൈനലില്‍ കടക്കില്ല എന്നാണ് യുവരാജ് ഇതോടെ പറഞ്ഞിരിക്കുന്നത്. 2 തവണ ട്വന്റി20 ലോകകപ്പ് ജേതാക്കളായ വെസ്റ്റിൻഡീസ് ആദ്യ 4ല്‍ എത്താതെ പുറത്താവുമെന്ന് യുവരാജ് കരുതുന്നു. ഒപ്പം 2021 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്റും ഇത്തവണ സെമിഫൈനല്‍ കാണില്ല എന്ന് യുവരാജ് തറപ്പിച്ചു പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ യാദവാണ് ഈ ലോകകപ്പില്‍ പ്രധാന റോള്‍ വഹിക്കാൻ പോകുന്നത് എന്നാണ് യുവരാജ് കരുതുന്നത്. നിലവില്‍ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം നമ്ബർ ബാറ്ററാണ് സൂര്യകുമാർ യാദവ്.
“ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി നിർണായക റോള്‍ വഹിക്കാൻ പോകുന്നത് സൂര്യകുമാർ യാദവായിരിക്കും. അവൻ ബാറ്റ് ചെയ്യുന്ന രീതി തന്നെയാണ് അതിന് ഉദാഹരണം. കേവലം 15 പന്തുകള്‍ക്കുള്ളില്‍ തന്നെ മത്സരത്തിന്റെ ഗതി പൂർണമായും മാറ്റിമറിക്കാൻ സൂര്യകുമാറിന് സാധിക്കും. ഇന്ത്യക്ക് ട്വന്റി20 ലോകകപ്പില്‍ വിജയം കാണണമെങ്കില്‍ സൂര്യകുമാർ യാദവ് നിർണായകമായ റോള്‍ വഹിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.”- യുവരാജ് പറയുന്നു. 2021ലെയും 2022ലെയും ട്വന്റി20 ലോകകപ്പുകളില്‍ ഇന്ത്യക്കായി നിർണായക പ്രകടനങ്ങള്‍ കാഴ്ചവെച്ച താരമാണ് സൂര്യകുമാർ. 2022 ലോകകപ്പില്‍ 6 മത്സരങ്ങളില്‍ നിന്ന് 239 റണ്‍സായിരുന്നു സൂര്യകുമാർ നേടിയത്.