ജില്ലാ ജയിലിൽ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മലമ്പുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഓഫിസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles