അധികാരം പാവങ്ങളുടെ മേൽ കുതിരകയറാനുള്ളതല്ല: മേയർക്കെതിരേ കേസെടുക്കണം- റ്റിഡിഎഫ് 

തിരുവനന്തപുരം : സ്വകാര്യ വാഹനത്തിൽ പോകവേ കെഎസ്ആർടിസി ബസ്സ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് ട്രാഫിക്ക് സിഗ്നലിൽ ബസ്സിനു കുറുകെ  കാർ നിർത്തിയിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അധികാരമുണ്ടെന്ന അഹങ്കാരത്തിൽ ദിവസ വേതനക്കാരനായ ഡ്രൈവർക്കെതിരേ കേസ്സെടുപ്പിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള മേയറുടേയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടേയും കുതിര കയറൽ ആണെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരേ ഡ്രൈവറുടെ പരാതിയിൽ കേസെടുക്കണമെന്നും സർവീസ് തടസ്സപ്പെടുത്തിയതിനും ഡ്രൈവറെ കൈയ്യെറ്റം ചെയ്യാൻ ശ്രമിച്ചതിനും ഇതുവരെ പരാതി നൽകാത്ത കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരമാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്നും റ്റിഡിഎഫ് ആവശ്യപ്പെട്ടു. ബസ്സിലെ യാത്രക്കാരെ പോലും വഴിയിൽ ഇറക്കിവിടുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ഒരു കേസ് പോലും മേയറുടെയോ ഭർത്താവിന്റെയോ പേരിൽ എടുക്കാത്തത് സഖാക്കൾക്ക് നാട്ടിൽ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് ഉണ്ടെന്ന സന്ദേശമാണ് നൽകുന്നതെന്നും ഇത്തരത്തിൽ അധികാരത്തിന്റെ അഹങ്കാരവുമായി പാവങ്ങളുടെ മേൽ കയറുന്നത് അംഗീകരിക്കില്ലായെന്നും ഡ്രൈവറുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.