ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം ഈരാറ്റുപേട്ട സെക്ഷന് കീഴിൽ വിവിധ പൊതുമരാമത്ത് റോഡുകളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഡ്രെയിനേജ് സംവിധാനം എന്നിവയ്ക്കായി 5 പ്രവർത്തികളിലായി 90 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം പിൻവലിച്ചതിനുശേഷം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസ്തുത പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
താഴെപ്പറയുന്ന പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വെള്ളികുളം-ഒറ്റയീട്ടി ഭാഗത്ത് ഉരുൾപൊട്ടലിനെ തുടർന്ന് സംരക്ഷണ ഭിത്തി തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി പുനർ നിർമ്മാണത്തിന് 55 ലക്ഷം രൂപയും, തീക്കോയി ടൗൺ പ്രദേശത്ത് പെട്രോൾ പമ്പിന് സമീപം പുതിയ സംരക്ഷണഭിത്തി നിർമ്മാണത്തിന് 3 ലക്ഷം രൂപയും ,പൂഞ്ഞാർ -കൈപ്പള്ളി-ഏന്തയാർ റോഡിൽ പയ്യാനിത്തോട്ടം ഭാഗത്ത് പുതിയ സംരക്ഷണഭിത്തി നിർമ്മാണത്തിന് 3 ലക്ഷം രൂപയും പ്രകാരമാണ് സംരക്ഷണഭിത്തികൾക്ക് തുക അനുവദിച്ചിട്ടുള്ളത്. കൂടാതെ ഈരാറ്റുപേട്ട ടൗണിൽ കടുവാമൂഴി ജുമാമസ്ജിദിന് മുൻവശം നിരന്തരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഡ്രെയിനേജ് സംവിധാനവും കലുങ്കും നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും, കൂടാതെ പെരിങ്ങളം -അടിവാരം റോഡിൽ അടിവാരം ഭാഗത്ത് തകരാറിലായ കലുങ്ക് പുനർ നിർമ്മിക്കുന്നതിന് 9 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പാലിച്ച് പരമാവധി വേഗത്തിൽ പ്രവർത്തികൾ നടപ്പിലാക്കുമെന്നും പ്രസ്തുത പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടുകൂടി മേൽപ്പറഞ്ഞ റോഡുകളുടെ കൂടുതൽ മികച്ച ഉപയോഗം കൈവരുകയും നിലവാരം മെച്ചപ്പെടുകയും ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. കഴിഞ്ഞ 3 വർഷത്തിനിടയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിലൂടെ മാത്രം ഏകദേശം 600 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയിട്ടുണ്ടെന്നും 11 ബിഎം ആൻഡ് ബിസി റോഡുകൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം റോഡുകളും ഏറ്റവും മികച്ച നിലയിൽ ഗതാഗത സജ്ജമാക്കിയെന്നും,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം ഈരാറ്റുപേട്ട – പൂഞ്ഞാർ റോഡും, കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡും ബി. സി ഓവർ ലെ പ്രവർത്തികൾ നടത്തി ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.