കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഭാരവാഹികളെയും വിവിധ ഘടകകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യുഡിഎഫ് നേതൃസമ്മേളനം മേയ് രണ്ടിന് , വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കോട്ടയത്ത് കോടിമത റോട്ടറി ക്ലബ് ഹാളിൽ ചേരുമെന്ന് യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. യുഡിഎഫ് പാർലമെന്റ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ, മുൻ മന്ത്രി കെ. സി ജോസഫ്, എം.എൽ.എമാരായ അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ, യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ്, വിവിധ കക്ഷി നേതാക്കൾ എന്നിവർ സംസാരിക്കും. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ യുഡിഎഫ് ബൂത്ത് കമ്മറ്റികളും മണ്ഡലം കമ്മറ്റികളും തയ്യാറാക്കിയിട്ടുള്ള അസൈമെൻറ് റിപ്പോർട്ട് അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റികളുടെ മേൽനോട്ടത്തിൽ ക്രോഡീകരിച്ച ശേഷമുള്ള ഫൈനൽ അസസ്മെൻറ് റിപ്പോർട്ട് കേന്ദ്ര ഇലക്ഷൻ കമ്മറ്റി യോഗത്തിൽ അവതരിപ്പിക്കുന്നതിനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.