കർമ്മധീരനും പുരോഗമന വാദിയുമായിരുന്ന ഭരണ കർത്താവായിരുന്നു ആർ ശങ്കർ : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡൻ്റുമായിരുന്ന ആർ ശങ്കർ കർമ്മധീരനും പുരോഗമന വാദിയുമായിരുന്ന ഭരണകർത്താവായിരുന്നു എന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച ആർ ശങ്കറിന്റെ നൂറ്റിപതിനഞ്ചാം ജന്മദിനാചരണ പരിപാടികൾ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക ജനവിഭാഗങ്ങളെ വിദ്യാഭ്യാസം നല്കിയും സാമൂഹ്യ
പരിഷ്കാര പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് രാഷ്ട്രീയ നേതാവും സമുദായ പ്രവർത്തകനും മികച്ച ഭരണാധികാരി എന്ന നിലയിലും ആർ ശങ്കർ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

Advertisements

ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, കെ ജാസിംകുട്ടി, റോജി പോൾ ഡാനിയേൽ, ബി ഉണ്ണികൃഷ്ണൻ, യൂത്ത്
കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ നാസർ തോണ്ടമണ്ണിൽ, അനിൽ കൊച്ചുമൂഴിക്കൽ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് അബ്‌ദുൾകലാം ആസാദ്, ഐഎൻറ്റിയുസി നിയോജക മണ്ഡലം പ്രസിഡന്റ് അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.