ഗവർണറുടെ അധികാരങ്ങൾക്ക് നിയന്ത്രണം; വ്യവസ്ഥകളുമായി കേരള സർക്കാർ

ഗവർണറുടെ നിയമനത്തിലും ചുമതലകളിലും സംസ്ഥാനത്തിന്റെ നിയന്ത്രണം കൊണ്ടുവരാൻ വ്യവസ്ഥകൾ തയ്യാറാക്കി സർക്കാർ.

Advertisements

ഗവർണറെ നിയമിക്കുന്നതും തിരിച്ചുവിളിക്കുന്നതും ചുമതലനിർവഹിക്കുന്നതുമെല്ലാം സംസ്ഥാനസർക്കാരിന്റെ താത്പര്യമനുസരിച്ചായിരിക്കണമെന്നാണ് ശുപാർശ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമവകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി.

രാഷ്ട്രപതിക്ക് ഡി.ലിറ്റ്, വൈസ് ചാൻസലർ നിയമനം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനസർക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏറ്റുമുട്ടൽപ്പാതയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്നതെന്നതും ശ്രദ്ധേയമാണ്.

ചുമതലകളിൽ വീഴ്ചവരുത്തുന്ന ‘കുറ്റ’ത്തിന് ഗവർണറെ നീക്കംചെയ്യാനുള്ള വ്യവസ്ഥ ഏർപ്പെടുത്തണമെന്ന് ശുപാർശയിൽ പറയുന്നു.

ഗവർണർ ഭരണഘടനാച്ചുമതലകൾക്കുപുറമേ സർവകലാശാലകളുടെ ചാൻസലർ, മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിനൽകുന്ന അധികാരി തുടങ്ങിയ ചുമതലകളും നിർവഹിക്കുന്നതിനാൽ ഇത്തരം ചുമതലകളിലെ വീഴ്ച സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമാക്കാമെന്നാണ് സംസ്ഥാനത്തിന്റെ ന്യായം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.