ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസിന്റെ മൂന്ന് ഉപവകഭേദങ്ങള്‍ കൂടി കണ്ടെത്തി.
ദേശീയ സാങ്കേതിക സമിതി അധ്യക്ഷന്‍ ഡോ.എന്‍.കെ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. വകഭേദങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍ എന്നിവയില്‍ മാറ്റമില്ലെന്നും അറോറ വ്യക്തമാക്കി.
രാജ്യത്ത് ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബി.എ-1, ബി.എ-2, ബി.എ-3 എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദേശയാത്ര കഴിഞ്ഞെത്തിയവരിലാണ് ബി.എ-1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകള്‍ ഉയരാനുള്ള പ്രധാന കാരണം ബി.എ-2 എന്ന വകഭേദമാണ്. ഉപവകഭേദങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കണമോ എന്ന ചിന്തയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബി.എ-3 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസിന് വകഭേദം ഇനിയും ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് ഐ.ഐ.ടി അറിയിച്ചു. ഫെബ്രുവരിയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നും വിദഗ്ധസംഘങ്ങൾ വ്യക്തമാക്കുന്നു.