പിണറായിയുടെ രഹസ്യങ്ങള്‍ അറിയുന്ന ആളാണ് ഇപി ജയരാജന്‍; നടപടി എടുത്താല്‍ സിപിഎം തകര്‍ന്നടിയുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ നടപടി എടുത്താല്‍ സിപിഎം തകർന്നടിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ പി ജയരാജൻ. അതുകൊണ്ട് തന്നെ പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഇ പി ജയരാജന്റെ ഗൂഢാലോചന പരാതിയില്‍ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാല്‍ ഒരിക്കലും നടക്കില്ലെന്നും സുധാകരൻ പ്രതികരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.