തിരുവല്ല : തിരുവല്ലയിൽ നടുറോഡിൽ യുവതിക്ക് നേരെ ആക്രമണം. ബൈക്ക് യാത്രക്കാരിയായ യുവതിയെ വലിച്ചിഴച്ച് താഴെയിട്ടു. യുവതിയെ ആക്രമിച്ച തിരുവല്ല സ്വദേശി ജിജോ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിലിറങ്ങി യുവതിക്കെതിരെ അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisements