പ്ലേഓഫിലെത്തുന്ന ആദ്യ ടീമാകാൻ രാജസ്ഥാന്‍ ; വിജയം മാത്രം പ്രതീക്ഷിച്ച് ഡൽഹി ; ഐപിഎല്ലിൽ ഇന്ന് ഡൽഹി രാജസ്ഥാൻ പോരാട്ടം

ഡല്‍ഹി : ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫിലെത്തുന്ന ആദ്യത്തെ ടീമാവുകയെന്ന ലക്ഷ്യത്തോടെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നു.രാത്രി 7.30 മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന പോരാട്ടത്തില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് റോയല്‍സിന്റെ എതിരാളികള്‍. 16 പോയിന്റോടെ ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് റോയസ്. ഡിസിയാവട്ടെ ആറാമതുമാണ്. 10 പോയിന്റാണ് അവര്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ഡിസിക്കു ഇതു ജീവന്‍ മരണ പോരാട്ടം കൂടിയാണ്. 10 മല്‍സരങ്ങളില്‍ എട്ടിലും ജയിച്ചാണ് സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മിയുടെ കുതിപ്പ്. വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരോടാണ് റോയല്‍സിനു അടിതെറ്റിയത്. അവസാനം കളിച്ച മല്‍സരത്തില്‍ എസ്‌ആര്‍എച്ചിനോടു ഒരു റണ്‍സിനു റോയല്‍സ് പൊരുതി വീഴുകയായിരുന്നു. 

ഇന്നു ഡിസിയെ തോല്‍പ്പിച്ചാല്‍ 18 പോയിന്റോടെ റോയല്‍സിനു ഔദ്യോഗികമായി പ്ലേഓഫില്‍ കടക്കാം. സീസണില്‍ രണ്ടാം തവണയാണ് റോല്‍സും ഡിസിയും മുഖാമുഖം വരുന്നത്. മാര്‍ച്ച്‌ 28നായിരുന്നു ജയ്പൂരില്‍ വച്ച്‌ ഇരുടീമുകളും കൊമ്ബുകോര്‍ത്തത്. അന്നു റോയല്‍സ് 12 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ പരാജയത്തിനു സ്വന്തം കാണികള്‍ക്കു മുന്നില്‍ പകരം ചോദിക്കാനായിരിക്കും ഡിസിയുടെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിഷഭിനു സംഘവും ഈ സീസണില്‍ 11 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ അഞ്ചെണ്ണത്തില്‍ ജയിച്ചപ്പോള്‍ ശേഷിച്ച ആറെണ്ണത്തില്‍ തോല്‍വിയറിഞ്ഞു. ഇനിയുള്ള മൂന്നു മല്‍സരങ്ങളും ഡിസിക്കു ഒരുപോലെ പ്രധാനപ്പെട്ടതാണ്. റോയല്‍സിനോടു പരാജയപ്പെട്ടാല്‍ ഡിസിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലാവും. അതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കില്ല.

Hot Topics

Related Articles