വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് ആപ്പിൾ സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിൾ. ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും.
ആപ്പിളിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണ്. എന്നാൽ ഇതിൽ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ സഹായിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആപ്പിളിന് ശരീരഭാരം കുറയ്ക്കാൻ കഴിയും. അവയിൽ കലോറി കുറവാണ്. ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ഫൈബർ അടങ്ങിയതും സ്വാഭാവികമായും മധുരമുള്ളതുമാണ് ആപ്പിൾ. ഭാരം കുറയ്ക്കാൻ ആപ്പിൾ സ്മൂത്തിയായോ ഷേക്കായോ എല്ലാം കഴിക്കാവുന്നതാണ്.
ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ആപ്പിൾ കഴിക്കുന്നത് ഏറെ സഹായിക്കുന്നു.
ദഹനത്തെ പിന്തുണയ്ക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകും ചെയ്യുന്ന പഴമാണ് ആപ്പിൾ. ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറെ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുളളതിനാൽ ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ കാണപ്പെടുന്ന ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ വിട്ടുമാറാത്ത വീക്കം തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പതിവായി ആപ്പിൾ കഴിക്കുന്നത് ശ്വാസകോശ അർബുദം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.