പത്തനംതിട്ട : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ സംഘടിപ്പിച്ച ദേശീയ യുവജന ദിനാചരണം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വക്കേറ്റ് ടി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ഡോ. പി.ജെ ബിന്‍സി ക്ലാസ് നയിച്ചു.ജില്ല കോര്‍ഡിനേറ്റര്‍ ബീബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, മലയാളം വിഭാഗം അദ്ധ്യാപകരായ ആര്‍ രേഖ,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി ബിന തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements