കോട്ടയം : മഴവില്‍ മനോരമയിലെ ഒരുചിരി ഇരുചിരി ബംപര്‍ ചിരി എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ കുട്ടിതാരങ്ങളാണ് എവിനും കെവിനും.ഇരട്ട സഹോദരങ്ങളായ ഇവരുടെ സ്‌കിറ്റുകളെല്ലാം സൂപ്പര്‍ഹിറ്റാണ്. ഇരുവരുടേയും കോമഡി പറയുന്നതിലെ ടൈമിംഗും അഭിനയവുമെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും ഇപ്പോള്‍ ബംപറടിച്ചിരിക്കുകയാണ് എവിനും കെവിനും.ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ കെവിനും എവിനും ഉന്നത വിജയമാണ് കരസ്ഥമാക്കിയത്. എവിന് എട്ട് എ പ്ലസും രണ്ട് എയുമാണ് ലഭിച്ചത്. കെവിന് ഒമ്പത് എ പ്ലസും ഒരു എയും ലഭിച്ചു. എ ഗ്രേഡ് ലഭിച്ച വിഷയങ്ങള്‍ പുനര്‍ മൂല്യനിര്‍ണയത്തിനായി നല്‍കി കാത്തിരിക്കുകയാണ് മിനിസ്‌ക്രീനിലെ ഈ കുട്ടിത്താരങ്ങള്‍. എന്നാല്‍ അതും പറഞ്ഞ് വെറുതെയിരിക്കാന്‍ രണ്ടാള്‍ക്കുമാകില്ല.സിനിമകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണ് ഇരുവരും. ഈ മാസം 13-ാം തിയതി മുതല്‍ വീണ്ടും പ്രോഗ്രാം തിരക്കുകളിലേക്ക് കടക്കാനിരിക്കുകയാണ് കെവിനും എവിനും.
ഷൂട്ടിംഗ് ഉള്ളതിനാല്‍ പരീക്ഷക്ക് ഒരു മാസം മുന്‍പ് മാത്രമാണ് ഇരുവരും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫെബ്രുവരി മുഴുവനായി പഠനത്തിനായി മാറ്റി വെച്ച എവിനും കെവിനും സിനിമാ തിരക്കുകളില്‍ നിന്ന് താല്‍ക്കാലിക അവധിയെടുക്കുകയായിരുന്നു.കെവിനോട് പഠിക്കണം എന്ന് പറഞ്ഞ് പിന്നാലെ നടന്നത് എവിനാണ്. എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ കെവിന് 9 എ പ്ലസ് ലഭിച്ചു എന്നാണ് എവിന്‍ പറയുന്നത്. കോട്ടയം ജില്ലയിലെ പാര്‍ക്ക് ലെയ്ന്‍ പുതുപ്പറമ്ബില്‍ ജി വില്ലയില്‍ ജി.ജോര്‍ജ് – നീന ദമ്ബതികളുടെ മക്കളാണ് കെവിനും എവിനും. എം ഡി സെമിനാരി ഹൈസ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത് മൂന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത കട്ടുറുമ്ബ് എന്ന പരിപാടിയിലൂടെയാണ് ഇരുവരും മിനിസ്‌ക്രീനില്‍ മുഖം കാണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഇത്തവണ എസ് എസ് എല്‍ സിക്ക് മികച്ച വിജയമാണ് കോട്ടയം ജില്ല കരസ്ഥമാക്കിയത്. സംസ്ഥാനത്ത് വിജയത്തില്‍ ഒന്നാം സ്ഥാനം കോട്ടയത്തിനാണ്. 18,828 പേര്‍ പരീക്ഷ എഴുതിയതില്‍ 18,813 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് അര്‍ഹരായി. പരീക്ഷ എഴുതിയതില്‍ ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയത് 15 പേര്‍ മാത്രം. 100 ശതമാനം വിജയം നിലനിര്‍ത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ലയായി മാറിയത് പാലായാണ്. തുടര്‍ച്ചയായ നാലാം തവണയാണു പാലാ സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയമുള്ള വിദ്യാഭ്യാസ ജില്ലയാകുന്നത്.