മുടി നല്ല ഭംഗിയായി കിടക്കാൻ ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. നീളമുള്ള ഭംഗിയുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ദിവസവുമുള്ള നെട്ടോട്ടം കാരണം പലർക്കും മുടിയുടെ ആരോഗ്യം ശ്രദ്ധിക്കാൻ സമയം പോലും ലഭിക്കാറില്ല. മുടി വരണ്ട് പോകുന്നത്, മുടി കൊഴിച്ചിൽ, മുടി പൊട്ടി പോകൽ തുടങ്ങി പല പ്രശ്നങ്ങളും മുടിയെ ബാധിക്കാറുണ്ട്. കൃത്യമായ പരിചരണം ഉറപ്പാക്കിയില്ലെങ്കിൽ പലപ്പോഴും മുടിയുടെ ആരോഗ്യം തന്നെ മോശമായി പോയേക്കാം. മുടിയ്ക്ക് വേണ്ട പോഷകങ്ങൾ കഴിക്കുന്നതിനൊപ്പം ആഴ്ചയിൽ ഒരിക്കൽ എങ്കിലും മുടിയിൽ ഹെയർ മസാജുകളും പായ്ക്കുകളും ഇട്ട് കൊടുക്കാൻ ശ്രമിക്കണം. ഇത് മുടിയ്ക്ക് നല്ല തിളക്കവും ഭംഗിയും കൂട്ടാൻ സഹായിക്കും.
പഴം
എല്ലാ വീടുകളിലും വളരെ സുലഭമായി കാണപ്പെടുന്നതാണ് പഴം. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ മുടിയ്ക്കും പഴം പല തരത്തിൽ ഉപയോഗിക്കാവുന്നതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയുകയും അകാല നര, മുടിയുടെ വരൾച്ച്, പൊട്ടി പോകൽ എന്നീ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം നൽകാൻ സഹായിക്കും. താരൻ അകറ്റാനും ഏറെ മികച്ചതാണ് പഴം.
തേൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുടിയ്ക്കും ചർമ്മത്തിനുമാൊക്കെ തിളക്കം കൂട്ടാൻ ഏറെ നല്ലതാണ് തേൻ. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ പ്രകോപനങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. മാത്രമല്ല നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കാൻ തേനിന് കഴിയും. വരണ്ട മുടി പ്രശ്നങ്ങൾ മാറ്റാനും തേൻ നല്ലൊരു പരിഹാര മാർഗമാണ്. മുടിയി മോയ്ചറൈസറായും തേൻ പ്രവർത്തിക്കും. രോമകൂപങ്ങളെ ഉത്തേജിപ്പിച്ച് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ തേൻ വളരെയധികം സഹായിക്കും.
തൈര്
തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, പൊട്ടാസ്യം, വിറ്റമിന്‍ എ, വിറ്റമിന്‍ ബി 5, വിറ്റമിന്‍ ഡി എന്നിവ ധാരാളം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഏറെ സഹായിക്കും. മുടിയ്ക്ക് വേണ്ട പ്രോട്ടീന്‍ നല്‍കുകയും മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുകയും മുടിയെ തികച്ചും നാച്വറലായി തന്നെ കണ്ടീഷന്‍ ചെയ്ത് എടുക്കുകയും ചെയ്യുന്നു. ഇതിൻ്റെ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തലയിലെ താരന് നീക്കം ചെയ്യാനും ചൊറിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്നു
മാസ്ക് തയാറാക്കാൻ
ഒരു പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കുക. ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈരും 1 ടീ സ്പൂൺ തേനും ചേർത്ത് ശേഷം മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇനി ഇത് മുടിയിലും വേരിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. ഇനി 20 മിനിറ്റിന് ശേഷം മുടി കഴുകി വ്യത്തിയാക്കാവുന്നതാണ്. മുടി നല്ല തിളക്കവും സോഫ്റ്റുമാക്കാൻ ഇത് സഹായിക്കും.