മല്ലപ്പള്ളി :
മല്ലപ്പള്ളിയിൽ നിന്നും ഇന്നലെ വീട് വിട്ടുപോയ 14 കാരനെ കണ്ടെത്തി. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ്സിലെ യാത്രക്കാരനും, കുട്ടിയുടെ ബന്ധു കൂടിയായ ഒരു കേണൽ ആണ് കുട്ടിയെ ചെന്നൈയിൽ വെച്ച് തിരിച്ചറിഞ്ഞത്. ചെന്നൈയിൽ നിന്നും കൊല്ലത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് വരുകയാണ് ബന്ധു. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്. ചങ്ങനാശ്ശേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യം മാത്രമായിരുന്നു പൊലീസിന് ലഭിച്ചത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാർത്ത വന്നതോടെയാണ് ട്രെയിൻ യാത്രക്കാരനായ കേണൽ കുട്ടിയെ തിരിച്ചറിഞ്ഞത്.
Advertisements