പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തി ; കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്നും ട്രെയിൻ യാത്രയ്ക്കിടെ

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്.ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെയും കൊണ്ട് ഉടൻതന്നെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.പത്തനംത്തിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസമാണ് 14കാരനെ കാണാതായത്. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. ട്യൂഷന് പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും എഴുതിയ കുട്ടിയുടെ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.തന്റെ ഹോബി എഴുത്താണെന്നും അഭിനേതാവാകാനാണ് താല്‍പര്യമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. തനിക്ക് കഥയെഴുതണം. പണമുണ്ടാക്കാന്‍ സാവകാശം വേണം. ജോലി ചെയ്ത് പൈസ ഉണ്ടാക്കി ജീവിച്ച്‌ കാണിക്കണമെന്നും കത്തില്‍ എഴുതിയിരുന്നു.

Hot Topics

Related Articles