തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവം: മകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചി: കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവത്തില്‍ മകന്‍ അജിത്തിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ ഏരൂരില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. അജിത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷമാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ ഹാജരായ അജിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐപിസി 308 പ്രകാരമാണ് അജിത്തിനെതിരായ കേസ്.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമായിരുന്നു ആദ്യ കേസ്. എന്നാല്‍, പിതാവിനെ ഉപേക്ഷിച്ചു പോയതോടെ മരണം വരെ സംഭവിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പ് 308 ചുമത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷണ്‍മുഖന്റെ മറ്റു മക്കളുടെയും നാട്ടുകാരുടെയും മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ പൊലീസിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles