ന്യൂസ് ഡെസ്ക് : ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ പാത്രിയർക്കീസ് ബാവ സസ്പെൻ്റ് ചെയ്തു. ഇതു സംബന്ധിച്ച് അന്ത്യേക്യാ പാത്രയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന ഇന്ന് പുറത്തിറങ്ങി. ഇദ്ദേഹത്തിൻ്റെ ആർച്ച് ബിഷപ് പദവി, വലിയ മെത്രാപ്പോലീത്ത പദവികൾ നേരത്തെ പാത്രയർക്കീസ് ബാവ എടുത്തു കളഞ്ഞിരുന്നു
അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു സംബന്ധിച്ച് പല തവണ വിശദീകരണവും ചോദിച്ചിരുന്നു.
ഇന്നലെ നടന്ന ഓൺലൈൻ കോൺഫ്രൻസിലും ബിഷപ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം ബാവ തേടിയിരുന്നു എന്നറിയുന്നു
വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
കോട്ടയം ചിങ്ങവനത്താണ് ബിഷപ്പിന്റെ ആസ്ഥാനം. പാത്രിയർക്കീസ് ബാവായുടെ കല്പനയിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പ്രതിക്ഷേധിച്ചു.