സന്നിധാനം : ഭക്തലക്ഷങ്ങളുടെ അനുഗ്രഹ പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമല ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിൽ പിതൃസ്ഥാനീയനായ പന്തളം രാജാവ് കൊടുത്തുവിട്ട ആഭരണങ്ങളണിഞ്ഞ് അയ്യപ്പന് സന്ധ്യയ്ക്ക് ദീപാരാധന നടന്നു.
Advertisements
ഈ സമയത്തു തന്നെയാണ് മകരവിളക്ക് തെളിഞ്ഞത്. 6.50 ന് പൊന്നമ്പലമേടിന്റെ മാനത്ത് ആദ്യംമകരവിളക്ക് തെളിഞ്ഞു. പിന്നാലെ രണ്ടുതവണകൂടി ദീപപ്രഭ അനുഗ്രഹം ചൊരിഞ്ഞു. മകരസംക്രമപൂജയ്ക്കും സംക്രമാഭിഷേകത്തിനും ശേഷം വെള്ളിയാഴ്ച മൂന്നിന് അടച്ച തിരുനട വൈകിട്ട് അഞ്ചിന് തുറന്നിരുന്നു.