ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം എപ്പോഴും പോഷകഗഗുണങ്ങൾ നിറഞ്ഞതായിരിക്കണം. പച്ചക്കറികൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹൃദ്രോഗം തടയാനും മാനസികാവസ്ഥ ഉയർത്താനും സഹായിക്കും.
പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും ഉൾപ്പെടുത്തുന്നത് പൊണ്ണത്തടിയും പ്രമേഹവും പോലുള്ള രോഗങ്ങൾ തടയുന്നതിന് സഹായിക്കുമെന്ന് ന്യൂട്രിയൻ്റിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസിൽ പ്രായപൂർത്തിയായ 10 പേരിൽ ഒരാൾ മാത്രമേ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുള്ളൂ എന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. പ്രാതലിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് പുറമേ ക്ഷീണം അകറ്റുന്നതിനും സഹായിക്കുന്നു.
പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നല്ല ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ കൂടുതലാണ്. ലയിക്കാത്ത നാരുകൾ നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ കഴിക്കുന്നതിൻ്റെ ഏറ്റവും വലിയ ഗുണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നതാണ്. പഴങ്ങളിലും പച്ചക്കറികളിലും കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ പഴങ്ങളും പച്ചക്കറികളും അത്യന്താപേക്ഷിതമാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രഭാതഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തോടെയിരിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. പച്ച നിറത്തിലുള്ള ഇലക്കറികൾ ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രാതലിൽ പച്ചക്കറി സാലഡ് രൂപത്തിലോ സ്മൂത്തിയായോ കഴിക്കാവുന്നതാണ്.