‘എഐ ക്യാമറ പദ്ധതിയില്‍ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കള്‍ അനുവദിക്കണം’: കെല്‍ട്രോണ്‍ ഹൈക്കോടതിയില്‍

എറണാകുളം : എ.ഐ.ക്യാമറ പദ്ധതിയില്‍ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കള്‍ അനുവദിക്കണമെന്ന് കെല്‍ട്രോണ്‍ ഹൈക്കോടതിയില്‍. പദ്ധതിയെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാv വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് ആവശ്യം. രണ്ടാം ഗഡു നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ അറിയിച്ചു. മാർച്ച്‌ 15നാണ് മൂന്നാം ഗഡു നല്‍കേണ്ടിയിരുന്നത്. ഇതിനുള്ള അനുമതി ലഭിച്ചാല്‍ രണ്ടും മൂന്നും ഗഡുക്കള്‍ ഒരുമിച്ച്‌ നല്‍കാമെന്നും സർക്കാർ വ്യക്തമാക്കി.

Advertisements

എന്നാല്‍ തങ്ങളുദേവ് വാദം കൂടി കേള്‍ക്കാതെ അനുമതി നല്‍കരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 145 ജീവനക്കാരാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും, തുക ലഭിക്കാതെ മുന്നോട്ട് പോകാനാകാകില്ലെന്നുമാണ് കെല്‍ട്രോണ്‍ അറിയിച്ചത്. ഇതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാൻ ഹർജി ജൂണ്‍ രണ്ടാം ആഴ്ച്ചയിലേക്ക് മാറ്റി.

Hot Topics

Related Articles