പ്ലസ് ടു കഴിഞ്ഞ മിടുക്കൻമാർ സഹായവുമായി ഒപ്പം കൂടി ; കോട്ടയം വാകത്താനത്ത് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത് നിരവധി അനധികൃത മത്സ്യ ബന്ധന ഉപകരണങ്ങൾ 

ന്യൂസ് ഡെസ്ക് : പ്ലസ് ടു കഴിഞ്ഞ മിടുക്കൻമാർ ഒപ്പം നിന്നു ജില്ലയിൽ ഫിഷറീസ് വകുപ്പ് പിടികൂടിയത് നിരവധി അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ. കോട്ടയത്തിൻ്റെ ഇന്നത്തെ പെട്രോളിംഗിൽ വാകത്താനം നാലുന്നാക്കൽ ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മത്സ്യബന്ധനത്തിനായി അനധികൃതമായി  സ്ഥാപിച്ച ഉത്പന്നങ്ങൾ പിടിച്ചെടുത്തത് . ഇവിടെ നിന്ന് ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ  30 തിൽ പരം കൂടുകളും തടയിണയും കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും നീക്കം ചെയ്യുകയും ചെയ്തു. 

Advertisements

ഫിഷറീസ് വകുപ്പിൻ്റെ പെട്രോളിംഗിന് സഹായകമേകാൻ വാകത്താനത്തെ മിടുക്കൻമാരായ വിദ്യാർത്ഥികൾ ഒപ്പം കൂടുകയായിരുന്നു.  +2 കഴിഞ്ഞ ധീരജും ഷാരോണുമാണ് പ്രവർത്തനങ്ങൾക്ക് സഹായവുമായി ഫിഷറീസ് വകുപ്പിന് ഒപ്പം കൂടിയത് .നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾക്ക്  ഊർജം പകരുവാനും ഒപ്പം നിൽക്കുവാനും കാണിച്ച നല്ല മനസ്സിന് നാട് കയ്യടിക്കുകയാണ്. വൈക്കം എഎഫ്ഇഒ അഞ്ജലിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരായ ഗിരീഷ്, സ്വാതിഷ്, ജിഷ്ണു എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles