കോട്ടയം: കോട്ടയം ജില്ലയുടെ മലയോരമേഖലയിൽ മഴക്കെടുതിയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു.വ്യാപക കൃഷി നാശവും വസ്തുവകകൾക്ക് കനത്ത നഷ്ടങ്ങളുമാണ് പല കുടുംബങ്ങൾക്കുമുണ്ടായിരിക്കുന്നത്.റവന്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്നും ഇതിന്റെയടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക ഉടൻ നിശ്ചയിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
Advertisements