കാപ്പ നിയമം ലംഘിച്ച കേസ് :  നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കുടമാളൂർ ചിറ്റക്കാട്ട് കോളനി സ്വദേശി അറസ്റ്റില്‍ 

കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കോട്ടയം, കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്ത് പുളിക്കപ്പറമ്പിൽ വീട്ടിൽ ലോജി ജെയിംസ്(ലോജി കുട്ടൻ – 29) എന്നയാളെയാണ് കാപ്പ നിയമ ലംഘിച്ചതിന് കോട്ടയം വെസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒന്‍പതുമാസക്കാലത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ്‌ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. വെസ്റ്റ്‌ സ്റ്റേഷൻ എസ്.ഐ റിന്‍സ് എം.തോമസ്‌, സി.പി.ഓ മാരായ കാനേഷ് , സുരേഷ് .എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Advertisements

Hot Topics

Related Articles