തിരുവല്ല : സ്റ്റേജ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) പത്തനംതിട്ട ജില്ലാ സ്പെഷ്യൽ കൺവെൻഷൻ തിരുവല്ല വൈ എം സി എ ഹാളിൽ നടന്നു. സീനിയർ നേതാവ് ലാലി മട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം ഉത്ഘാടനം ചെയ്യ്തു . യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് നെടുമുടി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.
60 വയസ്സ് കഴിഞ്ഞ എല്ലാ കലാ അനുബന്ധ പ്രവർത്തകർക്ക് എത്രയും വേഗം പെൻഷൻ അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 13 ന് ജില്ലാ പ്രവർത്തക സമ്മേളനം തിരുവല്ലയിൽ വിളിച്ച് ചേർക്കാനും അന്ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരെ തിരുവല്ല കെ എസ് ആർ ടി സി കോർണറിൽ കലാപ്രവർത്തകരുടെ അതിജീവന കലാസന്ധ്യ എന്ന പേരിൽ സവാക്ക് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്താനും തീരുമാനിച്ചു.
ജില്ലാ ഭാരവാഹികളായി
രജ്ഞിത് പി. ചാക്കോ
( ജില്ലാ പ്രസിഡന്റ് )
അജി എം. ചാലാക്കേരി
( ജില്ലാ സെക്രട്ടറി )
കെ.പി സാബു
( വൈസ് പ്രസിഡന്റ് )
ഗണേഷ് കുമാർ
( ജോയിന്റ് സെക്രട്ടറി )
ശശി എൻ.കെ
( ജില്ലാ ട്രഷറാർ )
എക്സിക്യൂട്ടീവ് അംഗങ്ങളായി
ലാലി മട്ടയ്ക്കൽ
സുബീഷ് കെ. രാജൻ
എന്നിവരേയും യോഗം തെരഞ്ഞടുത്തു.
സവാക്ക് പത്തനംതിട്ട ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ തിരുവല്ലയിൽ
Advertisements