കോട്ടയം മുണ്ടക്കയത്ത് ഡി വൈ എഫ് ഐ വിദ്യാർത്ഥികളെ അനുമോദിച്ചു 

മുണ്ടക്കയം : ഡി വൈ എഫ് ഐ ചെറുമല യൂണിറ്റ് കമ്മറ്റിയുടെയും സി പി ഐ എം പാലയ്ക്കത്തടം ബ്രാഞ്ച് കമ്മറ്റിയുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുകയും ബഎഡ്നു ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയിക്കുകയും ചെയ്ത വിദ്യാർത്ഥികളെയും അനുമോദിച്ചു.

Advertisements

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുണ്ടക്കയം മേഖലാ സെക്രട്ടറി രജീന്ദ്രൻ, പ്രസിഡന്റ് ഹരിലാൽ, സി പി ഐ എം പാലയ്ക്കത്തടം ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ, ഡി വൈ എഫ് ഐ ചെറുമല യൂണിറ്റ് ഭാരവാഹികൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles