കനത്ത മഴയെ തുടർന്ന് മരം വീണു; ബംഗളൂരുവിൽ മെട്രോ സർവീസ് തടസ്സപ്പെട്ടത് മണിക്കൂറുകൾ

ബംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവില്‍ ജനജീവിതം താറുമാറായി. ട്രാക്കില്‍ മരം പൊട്ടിവീണതോടെ ബെംഗളൂരു മെട്രോ സർവീസുകള്‍ ഒരു രാത്രി തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം പൊട്ടിവീണത്. രാത്രി ഏഴരയോടെയാണ് സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയില്‍ ട്രെയിൻ സർവീസ് നിർത്തിവെച്ചെന്ന് ടിബിഎംആർസിഎല്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെയാണ് തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനരാരംഭിച്ചത്. സര്‍വീസ് തടസ്സപ്പെട്ട സമയം ഇന്ദിരാനഗറിനും വൈറ്റ്‌ഫീല്‍ഡിനും ഇടയിലും എംജി റോഡില്‍ നിന്ന് ചള്ളഘട്ടയിലേക്കുള്ള ഷോർട്ട് ലൂപ്പുകളിലാണ് സർവീസ് നടത്തിയത്. പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംആർസിഎല്‍ പബ്ലിക് റിലേഷൻസ് വകുപ്പിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റൻ്റ് ശ്രീവാസ് രാജഗോപാലൻ അറിയിച്ചിരുന്നു. അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും പൊതുജന സഹകരണം ആവശ്യമാണെന്നും അദ്ദേഹം അഭ്യർഥിച്ചു.

Advertisements

Hot Topics

Related Articles