കോട്ടയം വെസ്റ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  പഠനോപകരണ വിതരണം നടത്തി 

കോട്ടയം : കോട്ടയം വെസ്റ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മുട്ടമ്പലം സിഎംഎസ് എൽപി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോട്ടയം വെസ്റ്റ് ക്ലബ് രക്ഷാധികാരി കെ ജെ ജേക്കബ് കൊച്ചേട്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്ലബ്ബ് പ്രസിഡൻ്റ് കുര്യച്ചൻ കെ ജി , സെക്രട്ടറി അനീഷ് കുമാർ ,  ചാരിറ്റി ഡയറക്ടർ ജോസഫ് വി ജോർജ് ,  പിഡി സുരേഷ് , റവ. സുശീൽ സൈമൺ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles