എറിഞ്ഞിട്ട ബൗളർമാർക്ക് അടിച്ചെടുക്കുന്ന ക്യാപ്റ്റൻ ! ബൗളർമാരുടെയും രോഹിത്തിൻ്റെയും മികവിൽ ഇന്ത്യയ്ക്ക് വിജയം

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയവുമായി ഇന്ത്യ. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ അയർലൻഡിനെ 16 ഓവറില്‍ 96 റണ്‍സിന് എറിഞ്ഞിട്ടു. മറുപടി ബാറ്റിംഗിൽ ഒരു ശർമയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.  മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടിയ അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയുമാണ് ഐറിഷ് നിരയെ എറിഞ്ഞിട്ടത്. ഇന്ത്യൻ ബൗളർമാർക്കെതിരേ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാൻ അയർലൻഡിനായില്ല. ഏഴാമനായി ബാറ്റിങ്ങിനെത്തി 14 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഗാരെത് ഡെലാനിയാണ് അയർലൻഡിന്റെ ടോപ് സ്കോറർ. മൂന്ന് സിക്സറുകള്‍ മാത്രം പിറന്ന ഐറിഷ് ഇന്നിങ്സില്‍ രണ്ട് സിക്സറുകള്‍ നേടിയത് ഡെലാനിയായിരുന്നു.

Advertisements

ഡെലാനിയെ കൂടാതെ ലോർകാൻ ടക്കർ (10), കർട്ടിസ് കാംപെർ (12), ജോഷ്വാ ലിറ്റില്‍ (14) എന്നിവർക്ക് മാത്രമാണ് ഐറിഷ് നിരയില്‍ രണ്ടക്കം കടക്കാനായത്. ക്യാപ്റ്റൻ പോള്‍ സ്റ്റിർലിങ് (2), ആൻഡ്രു ബാല്‍ബിർണി (5), ഹാരി ടെക്റ്റർ (4), ജോർജ് ഡോക്റെല്‍ (3) എന്നിവരെല്ലാം പൂർണ പരാജയമായി. നേരത്തേ ടോസ് നേടിയ ഇന്ത്യ, അയർലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിങ്ങിൽ രോഹിത്തിന് ഒപ്പം കോഹ്ലി ആണ് ഇറങ്ങിയത്. രണ്ടാം ഓവറിൻ്റെ  നാലാം പന്തിൽ ഒരു റണ്ണുമായി കോഹ്ലി മടങ്ങി. പിന്നാലെ പന്തിനെ  ചേർത്ത് നിർത്തി രോഹിത്ത് ആക്രമണം നയിച്ചു. 37 പന്തിൽ 3 സിക്സും നാല് ഫോറും പറത്തിയ രോഹിത് 52 റണ്ണുമായി പരിക്കേറ്റ പുറത്താക്കുകയായിരുന്നു. പിന്നാലെ സൂര്യ (2) കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാതെ പുറത്തായി. പിന്നാലെ ശിവം ദുബയെ ഒരു വശത്ത് നിർത്തി പന്ത് കളി ഫിനിഷ് ചെയ്തു. 26 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും പറത്തിയാണ് പന്ത് ഇന്ത്യയുടെ വിജയ റൺ നേടിയത്. എട്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം. 

Hot Topics

Related Articles