മണർകാട് ഐടിഐ കോമ്പൗണ്ടിൽ പരിസ്ഥിതി ദിനാചരണം നടത്തി

മണർകാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മണർകാട് സെന്റ് മേരിസ് ഐടിഐ എൻ എസ് എസ് യൂണിറ്റ്, മണർകാട് ഗ്രാമപഞ്ചായത്തിന്റെയും മണർകാട് കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഐടിഐ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. സക്കറിയ കുര്യൻ, മണർകാട് കൃഷി ഓഫീസർ ഗൗരി എ ആർ എന്നിവരും ഐ ടി വിദ്യാർഥികളും ചേർന്ന് വൃക്ഷത്തൈകൾ നടുകയും, ഐടിഐ സെക്രട്ടറി ശ്രീ എം എം ജോസഫ് മരവത്ത്, പ്രിൻസിപ്പൽ ശ്രീ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, ജി ഐ ലാഷ്ലി എം ചിറയിൽ, എൻഎസ്എസ് കോഡിനേറ്റർ ശ്രീ ശൈലേഷ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

Advertisements

Hot Topics

Related Articles