മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനം; വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരൻ ജീവനൊടുക്കി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്. വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലുണ്ട്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Advertisements

Hot Topics

Related Articles