പത്തനംതിട്ട വടശേരിക്കരയിൽ തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി; കണ്ടെത്തിയത് ആറ് ജലാറ്റിൻ സ്റ്റിക്കുകൾ

തിരുവല്ല : തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകേണ്ടിയിരുന്ന വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

Advertisements

ശബരിമലയിൽ പോയിട്ടുള്ള തിരുവാഭരണം അടങ്ങിയ പേടകങ്ങൾ ഇരുപത്തിയൊന്നാം തീയതി വെളുപ്പിന് നാലുമണിക്ക് തിരികെ പോകുന്ന പാലത്തിന്റെ അടിവശത്തായി തുണിനോട് ചേർന്ന് സ്‌ഫോടക വസ്തുക്കൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആറ് ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള്ളവർ പരിശോധന നടത്തി. പൊലീസ് മഹസർ തയ്യാറാക്കി സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു. പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു. അതേസമയം ഇത് വളരെ ഗുരുതരമായ ഒരു വിഷയമാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പറഞ്ഞു.
മാത്രമല്ല വളരെ ആശങ്കയോടെയാണ് ഇതിനെ കാണുന്നതെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും, ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയും പറഞ്ഞു.

പേങ്ങാട്ടു കടവിൽ സന്ദർശനം നടത്തി പോലീസുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇതിന്റെ പിന്നിലുള്ള ലക്ഷ്യം എന്താണ് എന്നത് കണ്ടെത്തുകയും അട്ടിമറി ലക്ഷ്യം പിന്നിലുണ്ടോ എന്ന് കണ്ടെത്തണമെന്നും മറ്റുവിഷയങ്ങളിലേക്ക് പോകാതെ പൊലീസ് മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Hot Topics

Related Articles