കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ട്രേഡ് ലൈസൻസ് പുതുക്കി നൽകൽ ക്യാമ്പ് നടത്തി 

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരികൾക്ക് കൊച്ചി നഗരസഭയുടെ ട്രേഡ് ലൈസൻസ് പുതുക്കി നൽകുന്നതിന് ശനി ഞായർ ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം കണ്ടക്കടവ് യൂണിറ്റ് പ്രസിഡൻ്റ് ഡാനിയേൽ ആൻ്റണി നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് റിഡ്ജൻ റിബല്ലോ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി വിനു വർഗീസ്, ജോയിൻറ് സെക്രട്ടറി പെക്സൺ ജോർജ്, ട്രഷറർ എം. ജെ. ജോൺസൺ, നിയോജകമണ്ഡലം വനിതാ വിംഗ് ജനറൽ സെക്രട്ടറി സിനി പി. കെ., ബോബൻ കുര്യാക്കോസ്, ജോബ്സൻ ഡിസൂസ, സജിമോൻ എസ്., ഷിബു പത്രോസ്, ജോസി റിബ്ബല്ലോ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles