ജാഗ്രത ന്യൂസിൻ്റെ ജാഗ്രതയ്ക്ക് അഭിനന്ദനങ്ങൾ ; ജനങ്ങളിൽ അവബോധം വളർത്തുന്ന വാർത്തകൾ നൽകുന്നതിൽ  ജാഗ്രത ന്യൂസിന്റെ പങ്ക് വളരെ വലുത് ; വാർത്ത ചെയ്യാനെത്തിയ ജാഗ്രത ടീമിന് നന്ദി പറഞ്ഞ് കോട്ടയത്തെ അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ

കോട്ടയം : ജാഗ്രത ന്യൂസ് പൊതുജനങ്ങൾക്കായി പുലർത്തുന്ന ജാഗ്രതയ്ക്ക് അഭിനന്ദനങ്ങളുമായി കോട്ടയം അഗ്നി രക്ഷാ സേനയിലെ ഉദ്യോഗസ്ഥർ.വാഹനങ്ങളിൽ തീ പിടിച്ചുള്ള അപകടങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്ന വിഷയത്തെ സംബന്ധിച്ച് ജാഗ്രത ന്യൂസ് നൽകിയ തൽസമയ വാർത്തയിൽ പ്രതികരിക്കവെയായിരുന്നു അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരുടെ പ്രതികരണം. ജനങ്ങളിൽ അവബോധം വളർത്തുന്ന പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ ചെയ്യുന്ന കാര്യങ്ങളിലും ജാഗ്രത ന്യൂസ് ടീം പുലർത്തുന്ന ജാഗ്രത തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നതായും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജി പുന്നൂസ് , ഷിബു മുരളി എന്നിവർ  പറഞ്ഞു. 

Advertisements

സംസ്ഥാനത്ത് വാഹനങ്ങളിൽ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങളിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്ന് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജാഗ്രത ന്യൂസ് ടീം കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ എത്തിയത്. തത്സമയ വീഡിയോയിൽ ഇത്തരം അപകടങ്ങളിൽ നിന്നും എങ്ങനെ രക്ഷനേടാം എന്നതിനെ സംബന്ധിച്ച് അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ജാഗ്രത ന്യൂസ് കാണിക്കുന്ന ജാഗ്രത പൊതുജനങ്ങളും പിന്തുടരണമെന്നും ഇവർ പറഞ്ഞു. മുൻപ് വീടുകളിലും സ്ഥാപനങ്ങളിലും തീപിടുത്തം മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നതിനെ സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വാഹനങ്ങളിൽ തീ പിടിച്ചുണ്ടാവുന്ന അപകടങ്ങൾ സംബന്ധിച്ച് ജാഗ്രത ടീം നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.