തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം (വൃക്കരോഗം)മേധാവിയുടെ സ്വകാര്യ പ്രാക്ടീസ് : പ്രാക്ടീസ് നടത്തുന്നത് കോട്ടയത്തു നിന്നും സ്ഥലം മാറിപ്പോയ ഡോക്ടർ 

കോട്ടയം:  തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവിയും (വൃക്കരോഗം) കോട്ടയം മെഡിക്കൽ കോളജിലെ മുൻ വൃക്ക രോഗ വിഭാഗം മേധാവിയുമായ ഡോ എൻ കെ മോഹൻദാസ് കോട്ടയം മെഡിക്കൽ കോളജിന് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദദീനമല്ലെന്ന് നിയമമുള്ളപ്പോഴാണ് ഇദ്ദേഹം തിരുവനന്തപുരത്തു നിന്ന് സ്വകാര്യ പ്രാക്ടീസിനായി കോട്ടയം മെഡിക്കൽ കോളജ് ന് സമീപം എത്തുന്നത്. ഇന്ന് രാവിലെ മെഡിക്കൽ കോളജ് കുരിശു പള്ളി ജംഗ്ഷന് സമീപമുള്ള ഗുരുകൃപ കെട്ടിടത്തിൽ പ്രവർ ഒരുത്തിക്കുന്ന എം ആർ ഡ്രസ് ലൈൻ സ് എന്ന സ്ഥാപനത്തിലെത്തിയാണ് നൂറ് കണക്കിന് രോഗികളെ പരിശേധിക്കുന്നത്. ഒരു രോഗി 500 രൂപയാണ് ഫീസ് നൽകുന്നത്.രണ്ടു വർഷം മുൻപ്ഒരു വൃക്ക രോഗിക്ക് യഥാസമയം ശസ്ത്രക്രീയാ നടത്തുവാൻ കഴിയാഞ്ഞതിൻ്റെ പേരിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഡോ മോഹൻദാസിനെ ശിക്ഷാ നടപടിയെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റം നൽകിയത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജിലെത്തിയിട്ടും സ്വകാര്യ പ്രാക്ടീസ് നടത്തി കൊണ്ടിരുന്നു. ഇതിനിടയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ വൃക്ക രോഗം മേധാവി ആയിരുന്ന വനിതാ ഡോക്ടറെ സ്വകാര്യ പ്രാക്ടിസിൻ്റെ പേരിൽ സ്ഥലം മാറ്റം നൽകിയപ്പോൾ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി മേധാവിയെ കോഴിക്കോടിന് സ്ഥലംമാറ്റം നൽകി. ഈ ഒഴിവിലേക്കാണ് 2022 ഫെബ്രുവരി 23 ന് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡോ മോഹൻദാസിനെതിരുവനന്തപുരം മെഡിക്കൽ കോളജ്വൃക്ക രോഗ വിഭാഗം മേധാവിയായി നിയമിച്ച് സ്ഥലംമാറ്റം നൽകിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജ്ൽ വൃക്ക രോഗം മേധാവിയായി ജോലി ചെയ്യുന്ന ഡോക്ടർ മോഹൻ്ദാസ് കോട്ടയം മെഡിക്കൽ കോളജിന് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെക്കുറിച്ച് ബന്ധപെട്ടവർ അന്വേഷിക്കണമെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. 

Advertisements

Hot Topics

Related Articles