ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാൻ കാരറ്റ് ഫേസ് മാസ്ക്. റെറ്റിനോൾ സിറത്തിൻ്റെ ഗുണങ്ങൾ നൽകുന്നതാണ് ക്യാരറ്റ്. ഇത് ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ െലക്ഷണങ്ങൾ മുഖക്കുരു എന്നിവയെല്ലാം മാറ്റാൻ സഹായിക്കും.
ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ടെന്നതാണ് യാഥാർത്ഥ്യം. മുഖക്കുരു, നിറവ്യത്യാസം, പിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി പല പ്രശ്നങ്ങളും ചർമ്മത്തെ അലട്ടാറുണ്ട്. എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ചർമ്മം പ്രായമാകുന്നത്. ഇതൊരു സ്വാഭാവിക പ്രക്രിയ ആയത് കൊണ്ട് തന്നെ ആർക്കും തടഞ്ഞ് നിർത്താൻ സാധിക്കില്ല. ചർമ്മത്തിലെ വരകളും ചുളിവുകളുമൊക്കെ മാറ്റിയെടുക്കാൻ സിറവും മറ്റും ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാരറ്റ്
ആരോഗ്യത്തിനും സൗന്ദര്യത്തിനും ക്യാരറ്റ് വളരെ നല്ലതാണ്. കണ്ണിന് കാഴ്ച ശക്തി ലഭിക്കാൻ ക്യാരറ്റ് കഴിക്കുന്നവരുണ്ട്. ബീറ്റാ കരോട്ടിൻ ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കാനും ചർമ്മത്തിൻ്റെ ഇലാസ്തികത, ജലാംശം, ഘടന, ചുളിവുകൾ, പ്രായത്തിൻ്റെ പാടുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ചർമ്മത്തിൻ്റെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനും സഹായിക്കുന്നതാണ് ക്യാരറ്റ്. വൈറ്റമിൻ സി ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. റെറ്റിനോൾ സിറത്തിൻ്റെ ഗുണങ്ങൾ നൽകാനും ക്യാരറ്റ് ഏറെ സഹായിക്കും.
തേൻ
ചർമ്മത്തിൽ തിളക്കം കൂട്ടാൻ ഏറെ നല്ലതാണ് തേൻ. ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ആരോഗ്യത്തിനും ചർമ്മത്തിനും വളരെ നല്ലതാണ് തേൻ. ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ മാറ്റാൻ വളരെ നല്ലതാണ് തേൻ. കൂടാതെ ചർമ്മത്തിന് ഈർപ്പം നൽകാനും ഇത് സഹായിക്കും. കൂടാതെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ തേൻ സഹായിക്കും. ചർമ്മത്തിലെ വരകളും ചുളിവുകളും ഇല്ലാതാക്കാൻ ഏറെ നല്ലതാണ് തേൻ.
കറ്റാർവാഴ ജെൽ
ചർമ്മത്തിനും മുടിയ്ക്കും വളരെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിന് നല്ല ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതാണ് കറ്റാർവാഴ ജെൽ. മുഖക്കുരു, മുഖത്തെ പാടുകൾ, നിറ വ്യത്യാസം എന്നിവയെല്ലാം മാറ്റാൻ കറ്റാർവാഴ ജെൽ വളരെയധികം സഹായിക്കും. ചർമ്മം പ്രായമാകുന്നത് തടയാൻ വളരെ മികച്ചതാണ് കറ്റാർവാഴ. അയഞ്ഞ് തൂങ്ങുന്ന ചർമ്മത്തെ ബലപ്പെടുത്താനും ഇത് ഏറെ സഹായിക്കും. ചർമ്മത്തിലെ മുഖക്കുരുവും അതുപോലെ സുഷിരങ്ങളെ വ്യത്തിയാക്കാനും വളരെ നല്ലതാണ് കറ്റാർവാഴ.
അരിപ്പൊടി
ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ വളരെ നല്ലതാണ് അരിപ്പൊടി. ഇത് ചർമ്മത്തിന് തിളക്കം കൂട്ടാനും അതുപോലെ കൂടുതൽ ഭംഗിയക്കാനും സഹായിക്കും. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും ഇല്ലാതാക്കാനും അരിപ്പൊടി സഹായിക്കും. മുഖക്കുരുവും ബ്ലാക്ക് ഹെഡ്സുമൊക്കെ മാറ്റാൻ ഏറെ നല്ലതാണ് അരിപ്പൊടി. ടാൻ പോലെയുള്ള പ്രശ്നങ്ങളെ മാറ്റാനും അരിപ്പൊടി നല്ലതാണ്.
പായ്ക്ക് തയാറാക്കാൻ
ഇതിനായി അര ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് അതിൻ്റെ നീര് എടുക്കുക. അതിന് ശേഷം ഈ നീരിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി 1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ 1 ടേബിൾ സ്പൂൺ തേൻ എന്നിവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. ഈ മാസ്ക് ഉപയോഗിച്ചാലും മുഖത്ത് മോയ്ചറൈസർ ഇടാൻ മറക്കരുത്.