ശമ്പളം കിട്ടിയില്ല : 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ ; ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേയ്ക്കുള്ള സർവീസ് മുടക്കും

കോട്ടയം : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേയ്ക്കുള്ള സർവീസ് മുടക്കിയാണ് ആംബുലൻസ് ജീവനക്കാരുടെ സമരം. 108 ആംബുലൻസ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് കമ്പനി അകാരണമായി ശമ്പളം വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് ജീവനക്കാരുടെ സമരം. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ളോയീസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

Advertisements

Hot Topics

Related Articles